Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Met At The White House

Europe

ഡോണ​ള്‍​ഡ് ട്രം​പും ഫ്രെ​ഡ​റി​ക് മെ​ർ​സും വൈ​റ്റ് ഹൗ​സി​ല്‍ കൂ​ടി​ക്കാ​ഴ്ച നടത്തി

ബ​ര്‍​ലി​ന്‍: ജ​ര്‍​മ​ന്‍ ചാ​ന്‍​സ​ല​ര്‍ ഫ്രെ​ഡ​റി​ക് മെ​ർ​സും അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റ് ഡോണ​ള്‍​ഡ് ട്രം​പു​മാ​യി വൈ​റ്റ് ഹൗ​സി​ല്‍ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. ചാ​ന്‍​സ​ല​റാ​യി ചു​മ​ത​ല​യേ​റ്റ ശേ​ഷം മെ​ര്‍​സ് ന​ട​ത്തു​ന്ന ര​ണ്ടാ​മ​ത്തെ യു​എ​സ് സ​ന്ദ​ര്‍​ശ​ന​മാ​ണി​ത്.

ഇ​റാ​നി​ലെ യു​ദ്ധം, അ​ന്താ​രാ​ഷ്ട്ര വ്യാ​പാ​ര നി​കു​തി​ക​ള്‍ (Tariffs), യു​ക്രെ​യ്ന്‍ വി​ഷ​യം എ​ന്നി​വ​യാ​യി​രു​ന്നു ച​ര്‍​ച്ച​യി​ലെ പ്ര​ധാ​ന അ​ജ​ണ്ട​ക​ള്‍.

കൂ​ടാ​തെ ഇ​റാ​ന്‍-ഇ​സ്രാ​യേ​ല്‍ യു​ദ്ധം, യുക്രെ​യിൻ പ്ര​തി​സ​ന്ധി, അ​ന്താ​രാ​ഷ്ട്ര വ്യാ​പാ​രം എ​ന്നീ വി​ഷ​യ​ങ്ങ​ളാ​ണ് ച​ര്‍​ച്ച​യി​ല്‍ പ്ര​ധാ​ന​മാ​യും ഉ​യ​ര്‍​ന്നു​വ​ന്ന​ത്. ലോ​കം ഉ​റ്റു​നോ​ക്കി​യ നി​ര്‍​ണായ​ക കൂ​ടി​ക്കാ​ഴ്ച​യാ​യി​രു​ന്നും ഇ​രു​വ​രു​ടേ​തും.

 യു​ദ്ധം മൂ​ലം എ​ണ്ണ​വി​ല വ​ര്‍​ധി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ച് മെ​ര്‍​സ് ആ​ശ​ങ്ക പ്ര​ക​ടി​പ്പി​ച്ചു. എ​ന്നാ​ല്‍ ഇ​റാ​ന്‍ വി​ഷ​യം പ​രി​ഹ​രി​ക്ക​പ്പെ​ടു​ന്ന​തോ​ടെ എ​ണ്ണ​വി​ല മു​മ്പൊ​രി​ക്ക​ലു​മി​ല്ലാ​ത്ത വി​ധം കു​റ​യുമെന്ന് ട്രം​പ് ഉ​റ​പ്പു​ന​ല്‍​കി.

 മു​ന്‍ ചാ​ന്‍​സ​ല​ര്‍ ആ​ഞ്ച​ല മെ​ര്‍​ക്ക​ലി​ന്‍റെ കു​ടി​യേ​റ്റ-​ഊ​ര്‍​ജ്ജ ന​യ​ങ്ങ​ളെ ട്രം​പ് രൂ​ക്ഷ​മാ​യി വി​മ​ര്‍​ശി​ച്ചു. എ​ന്നാ​ല്‍ മെ​ര്‍​സ് മി​ക​ച്ച നേ​താ​വാ​ണെ​ന്നും മെ​ര്‍​ക്ക​ലി​ന്‍റെ ന​യ​ങ്ങ​ളി​ല്‍ നി​ന്ന് വ്യ​ത്യ​സ്ത​മാ​യി ജ​ര്‍​മ​നി​യെ ശ​രി​യാ​യ ദി​ശ​യി​ല്‍ ന​യി​ക്കു​ന്ന വ്യ​ക്തി​യാ​ണെ​ന്നും ട്രം​പ് പു​ക​ഴ്ത്തി.

സ​ന്ദ​ര്‍​ശ​ന​ത്തി​ന്‍റെ പ്രാ​ധാ​ന്യം

ഇ​റാ​ന്‍ യു​ദ്ധം ആ​രം​ഭി​ച്ച​തി​ന് ശേ​ഷം ട്രം​പു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​ന്ന ആ​ദ്യ യൂ​റോ​പ്യ​ന്‍ നേ​താ​വാ​ണ് ഫ്രീ​ഡ്രി​ഷ് മെ​ര്‍​സ്. ട്രം​പും മെ​ര്‍​സും ത​മ്മി​ലു​ള്ള വ്യ​ക്തി​പ​ര​മാ​യ സൗ​ഹൃ​ദം അ​മേ​രി​ക്ക​യും ജ​ര്‍​മനി​യും ത​മ്മി​ലു​ള്ള ബ​ന്ധം കൂ​ടു​ത​ല്‍ ശ​ക്ത​മാ​ക്കു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​പ്പെ​ടു​ന്ന​ത്.

ച​ര്‍​ച്ച​യ്ക്കൊ​ടു​വി​ല്‍ മെ​ര്‍​സി​നെ ഒ​രു സു​ഹൃ​ത്ത് എ​ന്നാ​ണ് ട്രം​പ് വി​ശേ​ഷി​പ്പി​ച്ച​ത്. മ​റ്റ് പ​ല ലോ​ക​നേ​താ​ക്ക​ളെ​യും അ​പേ​ക്ഷി​ച്ച് ട്രം​പു​മാ​യി മി​ക​ച്ച രീ​തി​യി​ല്‍ സം​വ​ദി​ക്കാ​ന്‍ മെ​ര്‍​സി​ന് ക​ഴി​ഞ്ഞു​വെ​ന്നാ​ണ് വി​ല​യി​രു​ത്ത​ല്‍.

ട്രം​പി​ന്‍റെ ആ​ധി​പ​ത്യം പ്ര​ക​ട​മാ​യ ഈ ​കൂ​ടി​ക്കാ​ഴ്ച ജ​ര്‍​മനി​യി​ലെ രാ​ഷ്ട്രീ​യ വൃ​ത്ത​ങ്ങ​ളി​ല്‍ എ​ങ്ങ​നെ​യു​ള്ള പ്ര​തി​ക​ര​ണ​മു​ണ്ടാ​ക്കു​മെ​ന്ന് വ​രും ദി​വ​സ​ങ്ങ​ളി​ല്‍ അ​റി​യാം.

Latest News

Corehub Up